top of page

സീറോ ഡൗൺപേയ്‌മെന്റിൽ  UAE -ൽ കാർ  ലോൺ എടുക്കുവാൻ  ആഗ്രഹം ഉള്ളവരാണോ നിങ്ങൾ?.

കാർ വില്പനക്കാരന് ഉടനടി പണം കൊടുക്കാം എന്ന് പറഞ്ഞു വില പേശി വാങ്ങുവാൻ ആഗ്രഹം ഉണ്ടോ ?

100 % കാർ  ലോണിൽ  UAE  ൽ  യൂസ്ഡ് കാർ  വാങ്ങുവാൻ ആഗ്രഹം ഉണ്ടോ ?

വ്യക്തിഗത  വില്പനക്കാരിൽനിന്നോ  (end  user) നിങ്ങളുടെപരിചയക്കാരിൽനിന്നോ ഉടനടി ക്യാഷ് കൊടുത്തു  കാർ  വില കുറച്ചു നേരിട്ട് വാങ്ങുവാൻ ആഗ്രഹം ഉണ്ടോ ?

ഡീലർമാരിൽനിന്നു  നിന്ന് കാർ  വില കുറച്ചു വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടോ ?

നിങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്ന കാറിനു മുൻപുള്ള ലോൺ അടച്ചുതീർക്കുവാൻ നിങ്ങൾക്ക് സഹായം ആവിശ്യമുണ്ടോ ?

കാർ ലോൺ ചെയ്യാൻ ഒരു ഏജന്റിൻടെ സഹായം ആവശ്യമുണ്ടോ?.

കാർ ഇൻഷുറൻസ് ,EVALUATION, RTA  ടെസ്റ്റ് ,   RTA രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഒരു സഹായിയെ നിങ്ങൾക്ക് ആവശ്യമുണ്ടോ ?

സ്വന്തമായി ഒരു കാറുണ്ടെങ്കിൽ അതിനു റീഫിനാൻസ് സൗകര്യം വേണമോ ?.


ഇസ്ലാമിക ലോൺ ​വേണോ ?

നിങ്ങൾ സ്വന്തമായി ഒരു കാർ UAE-ൽലോൺ വഴി വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടോ?.

കയ്യിൽ ഉടനടി പണം  കൊടുക്കാനില്ലാത്തതിനാൽ നിങൾ എവിടെയെങ്കിലും തരം താഴ്ത്തപ്പെട്ടിട്ടുണ്ടോ,

മലയാളം

             

 

            ഞങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങാം 
                                                                                                ഈ പറയുന്നതെല്ലാം  കേട്ടിട്ട് ഞങ്ങൾ ദൈവ പുത്രന്മാർ ആണെന്നോ ,ദൈവം നേരിട് യൂസ്ഡ് കാർ വാങ്ങുന്നവരെ സഹായിക്കാൻ ഭൂമിയിലേക്ക് അയച്ചിരിക്കുന്ന ദൂതൻമാർ ആണെന്നോ ആരും തെറ്റിദ്ധരിക്കരുത് , ഇതെല്ലം ഞങ്ങളുടെ ബിസിനസ്സിന്റെ  ഭാഗം മാത്രം ആണ്. പറയുന്ന കാര്യങ്ങളിലും ചെയ്യുന്ന കാര്യത്തിലും  ഒരു  അല്പം സത്യസന്ധത ഉണ്ടെന്നു മാത്രം. മറ്റുള്ള ഒരാളെയും ചെറുതായി കാണുന്നില്ല. ഞങ്ങളുടെ മേന്മ ഉയർത്തിക്കാട്ടുമ്പോൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണം .പറയേണ്ടതെല്ലാം പറഞ്ഞു എന്ന വിശ്വാസത്തോടെ ഞങ്ങൾ ആരംഭിക്കട്ടെ,

                             

 

                                                                                    ആദ്യമേ പറയട്ടെ,ഞങ്ങൾ ഒരു യൂസ്‌ഡ്‌ കാർ ലോൺ അറേഞ്ച്  ചെയ്യുന്ന ഏജൻറ് മാത്രം ആണ്. അത് അല്ലാതെ യൂസ്‌ഡ്‌ കാർ വിൽക്കുന്ന ഡീലറോ ഒരു  പ്രൈവറ്റ്  ഫിനാൻസ് കമ്പനിയോ അല്ല. ഞങ്ങളുടെ പക്കൽ കാർ വിൽക്കുവാനും ഇല്ല. പക്ഷെ നിങ്ങൾ കണ്ടെത്തുന്ന വാഹനത്തിന്‌ 100% അതായത് 0 ഡൌൺ പേയ്മെന്റ്  ബാങ്ക് ലോൺ ശരിയാക്കിത്തരുവാൻ ഞങ്ങൾക്ക്   സാധിക്കും.   കൂടാതെ ഞങ്ങളുടെ പ്രേത്യേകത  എന്താണെന്നു  വച്ചാൽ  താങ്കൾക്ക്  കാർ  വിൽക്കുന്ന  ആൾക്ക്  ഉടനടി  യാധൊരുവിധ  താമസങ്ങളും  ഇല്ലാതെ  കാർന്റെ  വില  പണം  ആയി  വേണമെങ്കിൽ  അപ്പോൾ  തന്നെ കൊടുക്കുകയും ,ശേഷം ഞങ്ങൾ ബാങ്കിൽനിന്ന് ലോണും ശരിയാക്കിത്തരും . .അതിനാൽ അത് സുരക്ഷിതവും നിങ്ങൾക്ക് ഗുണകരവുമാണ്.എന്നാൽ സ്വാഭാവികമായിട്ടുള്ള ഒരു ചോദ്യം  ഉണ്ടാകാം എന്തിനു ഞാൻ നിങ്ങളുടെ സർവീസ് ഉപയോഗിക്കണം എനിക്ക് നേരിട്ട് ബാങ്കിനെ സമീപിച്ചു കൂടെ എന്ന്?. ഞങ്ങളുടെ സർവീസിനെ പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക  👇

എന്തുകൊണ്ട് ഞങ്ങൾ നിങ്ങളുടെ സർവീസ് ഉപയോഗിക്കണം  ?

                                                                                               ഞങ്ങളുടെ പ്രതേകത എന്താണെന്നുവച്ചാൽ നിങ്ങൾക്ക് ഒരു വാഹനം ഇഷ്ടപെട്ടാൽ ആ വാഹനം വാങ്ങിക്കുവാൻ ഉടൻ തന്നെ പണം നിങ്ങൾക്ക് തരികയും ആ വാഹനം വില്പനക്കാരിഇൽനിന്നും  നിന്നും  വാങ്ങിച്ചതിനുശേഷം ആ വാഹനത്തിനു 100 % കാര് ലോൺ അതായതു ഡൗൺപേയ്മെന്റ് ഇല്ലാതെ ബാങ്കിൽ നിന്നും  സീറോ ഡൗൺപേയ്‌മെന്റിൽ കാർ ലോൺ ചെയ്തു കൊടുക്കുന്ന രീതി ആണ് ഞങ്ങളുടേത് . എല്ലാ കാർ ഡീലർ  മാരും അവരുടെ കാറിനു മാത്രമാണ് ലോൺ ശരിയാക്കിത്തരുകയുള്ളു , അതിനാൽ ത്തനെ അവരുടെ വാഹനം നല്ല കൂടിയ വിലക്കാണ് വിൽക്കുക . നമ്മൾ പുറമേ നിന്ന് ഒരു വാഹനം കണ്ടെത്തിയതിനുശേഷം ലോൺ ചെയ്തു തരാമോ എന്ന് ചോദിച്ചാൽ ഉറപ്പായും ചെയ്തുതരികയില്ല . കാരണം അവർ വച്ചിരിക്കുന്ന ഹിഡൻ ലാഭം എന്ന് പറയുന്നത് ഒത്തിരി കൂടുതലായിരിക്കും .ഇന്റിവിടൽ സെല്ലെർ അല്ലെങ്കിൽ പ്രൈവറ്റ് സെല്ലെർ ഒരിക്കലും ഈ ലോൺ പരിപാടിക്കൊന്നും നിൽക്കില്ല .അധവാ നിന്നാലും കാശും ആയി ആരെങ്കിലും വന്നാൽ അവസാനനിമിഷംആണെങ്കിൽ  പോലും  അവർക്കുകൊടുക്കും.ഇവിടെയാണ്  ഞങ്ങളുടെ സെർവിസിന്റെ മേന്മ . സെലറോട് റൊക്കം ക്യാഷ് തരാം എന്ന് പറയുക ,ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം .

ഞാൻ ആദ്യം എന്താണ് ചെയേണ്ടത് ?                                                                                 

 

                                                  ആദ്യം ചെയേണ്ടത് വാഹനം ഫിക്സ് ചെയുക എന്നുള്ളതല്ല .ഞങ്ങളും ആയി സംസാരിച്ചതിന് ശേഷം ഡോക്യൂമെന്റസ് അയച്ചു തരിക എന്നുള്ളതാണ് .ചിലപ്പോൾ ചില കേസിൽ ലോൺ അപ്പ്രൂവൽ അകാൻ  ഒരല്പം സമയം കൂടുതൽ എടുത്തേക്കാം.ചില കാരണത്താൽ ലോൺ റിജെക്ട്  ചെയാം അതിനാൽത്തനെ  ലോൺ കിട്ടുമോ എന്ന് ആദ്യം ചെക്കുചെയ്തു ഞങ്ങളും, ബാങ്കും  ആയി ഉറപ്പാക്കിയതിനുശേഷം മാത്രം  വാഹനം കണ്ടു ഉറപ്പിക്കുന്നതാവും അഭികാമ്യം . ഇതിനായി നിർബന്ധം ആയി ഞങ്ങളുടെ car loan procedure follow  ചെയുക . അതിനാൽ ആദ്യം ഡോക്യൂമെന്റസ് അയച്ചുതന്നതിനുശേഷം ഒരു ചെറിയ സോഫ്റ്റ് അപ്പ്രൂവൽ  എടുത്തതിനുശേഷം വാഹനം കണ്ടെത്തുകയായിരിക്കും അഭികാമ്യം .​​

                                                                       സാധാരണയായി ഒരു യൂസ്ഡ് കാർ വാങ്ങുവാൻ പ്ലാൻ ചെയ്യുമ്പോൾ നമ്മൾ ആദ്യം  പ്രീഫെർ ചെയ്യുക ഒരു individual  ഉപയോഗിച്ച വാഹനം, അല്ലെങ്കിൽ നമ്മളുടെ സുഹൃത്തുക്കളുടെ പരിചയത്തിൽ ഉള്ളതോ അതും അല്ലെങ്കിൽ ഒരു കാർ ഡീലറുടെ കൈവശം ഉള്ള വണ്ടികളോ ആയിരിക്കും. പക്ഷെ ഇപ്പോളാണെങ്കിൽ dubizzle  വഴിയോ സോഷ്യൽ മീഡിയ വഴിയോ കാണുന്ന വാഹനം വാങ്ങിക്കാനും പറ്റും.പക്ഷെ കാർ വാങ്ങുവാന് മുഴുവൻ പണവും നമ്മളുടെ കയ്യിൽ ഉണ്ടാവണം എന്നില്ല. അപ്പോൾ നമ്മൾ ബാങ്ക് ഇൽ നിന്നും ഒരു  ലോൺ എടുത്തു വാങ്ങാൻ ആയിരിക്കും ഉദ്ദേശിക്കുന്നത്.പക്ഷെ അന്നേരം നേരിടേണ്ടിവരുന്ന ഒരു  പ്രെശ്നം എന്താണെന്നുവച്ചാൽ  DOWN PAYMENT അടക്കുവാനുള്ളതും  കൂടാതെ registration  ഉം മറ്റുമുള്ള ചിലവുകളും വഹിക്കാൻ നമ്മളെകൊണ്ട് ആവണമെന്നില്ല.  ഇങ്ങനെ  ഉള്ള സമയങ്ങളിൽ ഉണ്ടാകാൻ സാധ്യത ഉള്ള ബുദ്ധിമുട്ടുകളും അതിനെ എങ്ങനെ ഓവർ കം ചെയ്യാം എന്നും പറഞ്ഞു തുടങ്ങാം

 
 

വിശദമായി പറയാം  

                                                                           സ്വന്തം കാർ വിൽക്കുന്ന ആൾ           സാധാരണയായി ഒരു കാർ വാങ്ങുവാൻ ബാങ്കിനെ സമീപിക്കുമ്പോൾ , 20 % Downpayment  ബാങ്കിലേക്ക് അടയ്ക്കുവാൻ ആവിശ്യപെടുകയും   അതിനോടൊപ്പം ,on the road expenses ഉള്ള പണവും കൈയിൽ കരുത്തേണ്ടതാണ് . .മാത്രമല്ല , ബാങ്കുമായി  ഡീൽ ചെയ്യുമ്പോൾ... ബാങ്ക്  കാർ വാങ്ങുന്ന ആളിന് അല്ല പണം കൊടുക്കുന്നത് ,മറിച്ചു  വിൽക്കുന്ന ആളിനാണ്   പണം കൊടുക്കുന്നത്. ഇത് ഉടനടി  കൊടുക്കുകയും ഇല്ല .വാങ്ങുന്ന ആൾ രേഖകൾ കൊടുക്കുമ്പോൾ ,ബാങ്ക്  അതെല്ലാം പരിശോധിച്ചു ഉറപ്പുവരുത്തി Down payment   അടക്കുവാൻ ആവശ്യപ്പെടുകയും  ചെയ്യുന്നു .  ശേഷം വിൽക്കുന്ന ആൾ വാങ്ങുന്ന ആളിന്റെ പേരിലേക്ക് വണ്ടി രജിസ്റ്റർ ചെയ്ത്  കൊടുക്കണം . കാറിന്റെ വില ബാങ്കിൽനിന്ന് ലഭിക്കുവാനായി വീണ്ടും താമസം നേരിടുകയും ചെയ്യും   .ഇവിടെ ഒരു വ്യക്തിഗത  വില്പനക്കാരനാണെങ്കിൽ (Individual seller ) അദ്ദേഹം ഇത്രയും റിസ്‌ക് എടുക്കാൻ ചിലപ്പോൾ തയ്യാറാവുകയില്ല  . അദ്ദേഹം വിചാരിക്കുന്നത് ഒരു അൽപ്പം തുക  കുറഞ്ഞാലും പ്രശ്നമില്ല ,മുഴുവൻ തുകയുമായി വരുന്ന ആളിന് കൊടുക്കാനായിരിക്കും സ്വാഭാവികമായും തീരുമാനിക്കുക . വാങ്ങുന്ന ആളെ സംബന്ധിച്ച് പറയുകയാണെങ്കിൽ,ആദ്യം പറഞ്ഞ കാര്യങ്ങൾ ആയിരിക്കില്ല പിന്നെ പറയുന്നത് .അവസാനം മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടു ഇറക്കാനും വയ്യ എന്ന അവസ്ഥയാകും! ഇവിടെയാണ് ഞങ്ങളുടെ സെർവിസിന്റെ ഉപയോഗം .  നിങ്ങൾക്ക് ഒരു വാഹനം ഇഷ്ടപെട്ടാൽ ആ വാഹനം വാങ്ങിക്കുവാൻ ഉടൻ തന്നെ പണം നിങ്ങൾക്ക് തരികയും അതിനുശേഷം ആ വാഹനത്തിനു 100 % കാര് ലോൺ അതായതു ഡൗൺപേയ്മെന്റ് ഇല്ലാതെ ബാങ്കിൽ നിന്നും  സീറോ ഡൗൺപേയ്‌മെന്റിൽ കാർ ലോൺ ചെയ്തു തരികയും ചെയ്യും.

                                                                                                                                                         

                                                                                                   കാർ ഡീലർ                           വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവൻ തുകയും ഇല്ലാതെ വരികയും അല്ലെങ്കിൽ  ആദ്യ തവണ ബാങ്കിൽ കൊടുക്കേണ്ടിവരുന്ന 20% തുകയോ അതിൽ കൂടുതലോ കയ്യിലില്ലാതെ ,നേരെ വില്പനക്കാരനെ  സമീപിച്ചു വാഹനം  ലോണിലാണ്   വാങ്ങുന്നത് എന്നുകൂടെ വിൽപ്പനക്കാരൻ  അറിയുമ്പോൾ,അദ്ദേഹത്തിൻറെ പക്കലുള്ള ഏറ്റവും മോശപ്പെട്ട വാഹനമാകാം നിങ്ങള്ക്ക് ലഭിക്കുവാൻ സാധ്യതയുള്ളത്! അതും ഏറ്റവും  കൂടിയ വിലക്ക് നിങ്ങൾ വാങ്ങുവാൻ ബാധ്യസ്ഥനാകുകയും ചെയ്യും  .  ശരിയല്ലേ ? ഡീലർമാരെ  ഒഴിവാക്കി, ഒരു വ്യക്തിയായി ,നേരിട്ടുവിൽക്കുന്ന വണ്ടി വാങ്ങുന്നതായിരിക്കും (end user)എല്ലായ്‌പ്പോഴും നല്ലത് .കാരണം ചില ചതിയന്മാരായ യൂസ്ഡ് കാർ  കച്ചവടക്കാർ, കൂടുതൽ ലാഭത്തിനുവേണ്ടി വാഹനത്തിൻറെ  ക്ലസ്റ്ററിൽ കിലോമീറ്റർ കുറച്ചും,  കാറിനെ കുളിപ്പിച്ചു കുട്ടപ്പൻ ആക്കിയും  വിൽക്കുവാൻ ശ്രമിക്കും  . എല്ലാ ഡീലർമാരും മോശം ആണെന്നുള്ള അഭിപ്രായം ഞങ്ങൾക്കില്ല   , ചിലർ മാത്രം ! ഓർക്കുക .....വാഹനം  വാങ്ങുന്നത്  ഒരു വ്യക്തിയുടെ  പക്കൽ നിന്നാണെങ്കിൽ  അതിനു വാറ്റ് കൊടുക്കേണ്ടി വരുന്നില്ല .ഒരു ഡീലർ ഉടെ കൈവശം ഉള്ള  90% വണ്ടി കൾ ഉം RENT A CAR ഇൽ നിന്നും വരുന്നവ ആയിരിക്കും ആ വണ്ടി കൾ ഒന്നും കൃത്യ സമയത് സർവീസ് ചെയ്യാത്തവ ആയിരിക്കില്ല  കൂടാതെ പലപല ആളുകൾ ഉപയോഗിച്ചിരുന്നത്കൊണ്ട് അതിന്റെ കണ്ടിഷൻ ഒന്നും നമ്മൾക്കു വിശ്വസിച്ച എടുക്കാൻ സാധിക്കില്ല സർ ഒരു മെക്കാനിക് നെ കൊണ്ടുവന്നു ചെക്ക് ചെയ്താൽ പോലും ആ വണ്ടി യുടെ ഇപ്പോളത്തെ കണ്ടിഷൻ മാത്രമേ നമ്മൾക്കു മനസിലാകുകയുളളു അല്ലാതെ ഈ വണ്ടി കിലോ മീറ്റർ കുറച്ചിട്ടുണ്ടോ എന്നൊന്നും അറിയാൻ പറ്റില്ല  അപ്പോൾ  നമ്മൾക്കു ഡീലർ മാരിൽ നിന്നും വിശ്വസിച്ചു വണ്ടി വാങ്ങിക്കാൻ സാധ്യമല്ല  എന്നുവേണം കരുതാൻ .ഇവിടെയാണ് ഞങ്ങളുടെ സെർവിസിന്റെ ഉപയോഗം . ഡീലർ മാരോടാണെങ്കിലും ലോൺ എന്ന കാര്യം പറയേണ്ടതില്ല .അവരോടു പറയുക കമ്പനി യിൽനിന്നാണ് പണം തരുന്നത് അതിനാൽ നാളെ തന്നെ പണം തരാം എന്നും പറയുക.
.

വാഹന വിപണിയിലെ ചതിയന്മാരിൽ നിന്നും എങ്ങനെ രക്ഷപ്പെടാം

                                                             കാർവില്പനയിലെ ചതിയൻമാരുടെ കയ്യിൽ അകപ്പെടാതിരിക്കാനുള്ള ഏക മാർഗം ഞങ്ങളുടെ അറിവിൽ , മുഴുവൻ തുകയുമായി  വാഹനം വാങ്ങുവാൻ പോകണം എന്നുള്ളതാണ് . ഇവിടെ ആണ് നിങ്ങൾക്ക് ഞങ്ങളുടെ സർവീസ് പ്രയോജനം  ചെയ്യു ന്നത് .ഞങ്ങളെ സമീപിക്കുമ്പോൾ നിങ്ങള്ക്ക് പണം എന്ന ഘടകം ഒരു വിഷയമേ  ആയിരിക്കില്ല.നിങ്ങൾ ഏതു  വണ്ടി കണ്ടാലും കാശ് ഉടനെ തരാം എന്ന് പറഞ്ഞു മാത്രം സംസാരിക്കുക.  ഒരു കാരണവശാലും ലോണിലാണ്  വണ്ടി എടുക്കുന്നതെന്നു പറയാതിരിക്കുക .അപ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ  വിലകുറച്ചു വിലപേശി വാങ്ങുവാൻ സാധിക്കും.വിൽക്കുന്ന ആൾ ആരായാലും ,അവർക്കു കൊടുക്കുവാനുള്ള  പണം ഉടനടിതന്നെ ഞങ്ങൾ തരും.അതിനു ശേഷംഅവരുടെ കൈയിൽനിന്നും വാഹനം വാങ്ങിക്കുകയും ബാങ്ക് ലോണിനാവശ്യമായ  കാര്യങ്ങളെല്ലാം ചെയ്തു തീർത്തു  നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു തരികയും ചെയ്യും.അതിനുശേഷം ബാങ്കിലേക്ക് എല്ലാമാസവും കൃത്യമായി  നിങ്ങളുടെ അക്കൗണ്ടിൽനിന്ന് തുക  മാറുന്നതായിരിക്കും.മേൽവിവരിച്ച സാഹചര്യങ്ങളിലൊക്കെ നിങ്ങളുടെ സഹായത്തിനായി  ഞങ്ങളുടെ ഒരു സ്റ്റാഫ് ഉണ്ടാകുന്നതാണ്. മാസ തവണ  അടയ്ക്കുന്നത് നേരിട്ട് ബാങ്കിലേക്ക് ആയതിനാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഭാവിയിലേക്ക് ഉണ്ടാകുന്നതും ഇല്ല ..

ഇത് ഞങ്ങളുടെ മാത്രം പ്രത്യേകതകൾ

                                                                                വീണ്ടും പറയുന്നു ,ഇതു ഞങ്ങളുടെ മാത്രം പ്രത്യേകത ആണെന്ന്.കാരണം , നിങ്ങൾ കണ്ടെത്തുന്ന വാഹനത്തിനു  ഉടനടി കൊടുക്കേണ്ട  പണം ഞങ്ങൾ തരുന്നു.അതിനുശേഷം ബാങ്ക് ലോണും റെഡിയാക്കിത്തരുന്നു . ഞങ്ങളുടെ അറിവിൽ വേറെ ഒരു ഏജന്റും ഇങ്ങനെ ഒരു സർവീസ് ചെയ്യുന്നില്ല .. ഇങ്ങനെ ഒരു സർവീസ് ഞങ്ങൾ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്കുള്ള ലാഭം എന്തെന്നാൽ , കൈയിൽ പണവുമായി ആത്മവിശ്വാസത്തോടെ  തലയുയർത്തി തന്നെ  കാർ വാങ്ങാൻ പോകാം എന്നുള്ളതാണ് .ബാക്കിയുള്ള മറ്റെല്ലാ  ലാഭങ്ങളും ഇതിൽ താഴെ ആണെന്ന് പറയേണ്ടിവരും .ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നിയത് നിങ്ങളുടെ(ഞങ്ങളുടെ) ചാർജ്‌സ്  എന്താണെന്നല്ലേ? തീർച്ചയായും..അതിനായി കൂടുതൽ താഴേക്ക്‌ വായിക്കുക .

 

കാർ വാങ്ങുവാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ എന്താണ് ചെയേണ്ടത് ?എന്തൊക്കെ ഡോക്യൂമെന്റസ് ആണ് കാർ ലോൺ അപ്പ്രൂവൽ എടുക്കാൻ വേണ്ടത് ?

നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഞങ്ങളുടെ AGENT ഉം  ആയി സംസാരിച്ചതിന് ശേഷം നിങ്ങളുടെ 
SALARY CERTIFICATE  
Bank Statement 

passport with visa

emirates 
കോപ്പിയും ഞങ്ങൾക്ക് അയച്ചു തരിക, അതിനു ശേഷം വേറെ എന്തെങ്കിലും ഡോക്യുമെന്റ് ആവശ്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ അറിയിക്കാം.

വാഹനം കൺഫോം ചെയ്തതിനുശേഷം ഡോക്യൂമെന്റസ്  തന്നാൽ എന്താണ് പ്രശനം.


                                                                         ഒരുപ്രശനവും ഇല്ല .സാധാരണ രീതിയിൽ ചില ആളുകൾ വണ്ടി കണ്ടതിനു ശേഷം ആണ് ഡോക്യുമെന്റ് ഞങ്ങൾക്ക് അയച്ചു തരിക. അപ്പോൾ ഏതെങ്കിലും കാരണവശാൽ ലോൺ REJECT ആവുകയോ  അപ്പ്രൂവൽ നു താമസം ഉണ്ടാവുകയോ ചെയ്താൽ ഉദ്ദേശിച്ച സമയത്തു സെല്ലെർക്കു പണം കൊടുക്കാൻ പറ്റാതെ വരികയോ അല്ലെങ്കിൽ നിങ്ങൾ അഡ്വാൻസ് കൊടുത്ത തുക നഷ്ടം ആവുകയോ ചെയ്തേക്കാം അങ്ങനെ വരുമ്പോൾ നിങ്ങൾ ഇതിനു വേണ്ടി ചിലവാക്കിയ സമയവും പണവും നഷ്ടമാണ് , എന്നാൽ ആദ്യമേ ഞങ്ങൾ പറഞ്ഞ ഡോക്യൂമെന്റസ് ഞങ്ങൾക്ക് അയച്ചു തരികയും ,ഞങ്ങൾ ഒരു സോഫ്റ്റ് അപ്പ്രൂവൽ എടുത്തു വച്ചതിനു ശേഷം ആണ് നിങ്ങൾ വണ്ടി കാണാൻ പോകുന്നത് എങ്കിൽ നിങ്ങൾ വണ്ടി കണ്ട ആ ദിവസമോ അല്ലെങ്കിൽ അതിന്റെ അടുത്ത ദിവസമോ വില്പനക്കാരാണ് കൊടുക്കാൻ ഉള്ള പണം ഞങ്ങൾക്ക് തരാൻ പറ്റുകയും  , ആ വാഹനം വിൽപ്പന കാരനിൽ നിന്നും വാങ്ങി അതിന്റെ ബാക്കി ബാങ്ക് PROCEDURE എല്ലാം കമ്പ്ലീറ്റ് ആക്കിയതിനു  ശേഷം ആ വാഹനം നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു തരുവാനും സാധിക്കും.

                                                                                           

മറ്റുള്ള ഡീലർമാരിൽനിന്നും അല്ലെങ്കിൽ ഏജന്റുംമാരിൽ നിന്നും ഞങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാമോ?

മറ്റുള്ള ഏജന്റുമാർ

                                                                                            

ചില ഏജന്റുമാർ  കാർ കാണിക്കുമ്പോഴും  വിൽക്കുന്ന ആളെ കാണിച്ചുതരില്ല  . വില ഫിക്സ് ചെയുന്നത് ഏജന്റുമാരാണ് .അവർ അതിൽ എത്ര തുകയാണ്   കൂടുതൽ പറയുന്നതെന്ന്  നമുക് അറിയാൻ സാധിക്കില്ല  . ഇനി മറ്റു ചില ഏജൻറ്മാർ ,അവർ ലോൺ ച്യ്തുതരാൻ സഹായിക്കും. പക്ഷെ അവർ  വില്പനക്കാരാന്  ഉടനടി  പണം കൊടുക്കുകയോ, ഡൗൺപേയ്‌മെന്റും  ON THE ROAD EXPENSES  ഉം കൊടുക്കുവാൻ  സഹായിക്കുകയോ ചെയ്യില്ല. 


                               സാധാരണയായി വിൽപ്പനക്കാരൻ വാഹനം പേരുമാറ്റി തന്നതിന് ശേഷം ബാങ്കിൽ നിന്നുള്ള പണത്തിനു വെയിറ്റ് ചെയ്യണം .  എല്ലാ വില്പനക്കാരും ഇതിനു തയ്യാറായെന്നു വരില്ല. പിന്നെയുള്ളത് ഹൈറിസ്‌ക് കേസുകൾ ആണ്.സാധാരണരീതിയിൽ   ഹൈ റിസ്ക്  കേസുകൾ ഉണ്ടായാൽ ഒരു ഏജന്റിന് നിങ്ങളെ സഹായിക്കാൻ കഴിയാറില്ല .അതുമാത്രമല്ല ഈ ഏജന്റുമാർ ആരും 100% ലോൺ അറേഞ്ച് ചെയ്യാൻ സഹായിച്ചെന്നും വരില്ല .ഇനിയുള്ളത് ഇതിലൊന്നിലും ഭാഗമല്ലാത്ത സ്വന്തം വാഹനം എന്നരീതിയിൽ(Enduser) വാഹനം വിൽക്കാൻ വരുന്നവരുണ്ട്.അവർ  ആഗ്രഹിക്കുന്നത് ഉടനടി പണം തരുവാൻ സാധിക്കുന്ന ആളുകളെ   ആയിരിക്കും .അങ്ങനെയുള്ള കേസുകളിലും  ഈ പറയുന്ന ഏജൻറ് മുഖാന്തിരം  വാഹനം  വാങ്ങുവാൻ നിങ്ങൾക്ക്‌  സാധിക്കില്ല . അതുകൊണ്ട്‌ നമ്മളെ സമീപിക്കുന്ന ഇതുപോലുള്ള  ഏജന്റിന് പണം കൊടുക്കുന്നതുകൊണ്ടു നിങ്ങൾക്ക് പ്രത്യേകിച്ച് യാതൊരു ലാഭവും കിട്ടുന്നില്ല.

കാർ ഡീലർ മാരാണെങ്കിൽ 

                                                                                                                                                        

                                               കാർ ഡീലർമാർ സാധാരണയായി ലോൺ ച്യ്തുതരും . പക്ഷേ ,അവർ വണ്ടി വിൽക്കുവാൻ കഴിയുന്നതിൻറെ പരമാവധി  കൂടുതൽ വിലക്കായിരിക്കും  വാഹനം വിൽക്കുക .അടുത്തതായി നിങൾ പുറമെനിന്നാണ്  ഒരു വാഹനം  കണ്ടു ഇഷ്ടപ്പെടുന്നതെങ്കിൽ , ഡീലർമാർ ആ  വണ്ടിക്കു ലോൺ ചയ്തത് തരാറില്ല .അവർ വിൽക്കുന്ന വാഹനത്തിനു മാത്രമാണ് ലോൺ ചയ്തു തരിക .അടുത്തതായി , എവിടെയെങ്കിലും  ഒരു വണ്ടി വിൽക്കാനുണ്ടെന്നു പറഞ്ഞാൽ, നിങ്ങൾ അറിഞ്ഞോ അറിയാതയോ  ..ഉടനടി അവിടെ ചെന്ന് വിലകൊടുത്തു അവർ വണ്ടി വാങ്ങിച്ചതിനുശേഷം  ഭീമമായ  ലാഭം കൂട്ടിയാണ്  വിൽക്കുക .അതല്ലാതെ നിങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ  ലഭിക്കില്ല. ഇതിൽ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ, അവരുടെ പക്കലുള്ള  ഒരു വാഹനം നിങ്ങൾക്ക് വിൽക്കുവാനുണ്ടെന്ന്  പറഞ്ഞു നോക്കു . അപ്പോൾ അറിയാം വിലയുടെ വ്യത്യാസം.

 

UAE  AUTOLOANS TEAM 

                                                                                                      ഞങ്ങൾ ഓട്ടോ ലോൺ ഫിനാൻസ് അറേഞ്ച് ഏജൻന്റ് ആണ് . വിൽക്കുന്ന ആളിന്(വാഹന ഉടമ)  ഉടനടി പണം കൊടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു .അതിനാൽ കൂടുതൽ വില പേശി വാങ്ങുവാനോ അല്ലെങ്കിൽ നല്ല വാഹനം  സ്വന്തമാക്കുവാനും  സാധിക്കും. വേറെ ഒരു ഏജന്റും ഉടനടി പണം കൊടുക്കാൻ  നിങ്ങളെ സഹായിക്കില്ല ..നിങ്ങൾ കണ്ടുപിടിച്ച വാഹനം ഏതായാലും ,ആ വാഹനത്തിനു 100% കാർ ലോൺ ചെയ്തുതരാൻ ഞങ്ങൾക്ക് സാധിക്കും .അതിനോടൊപ്പം ഡൗൺപേയ്മെന്റ് അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ  അതു ക്ലിയർ ചെയ്യുകയും ചെയ്യുന്നു..ഡൌൺ പേയ്മെന്റ് അടയ്ക്കണമെങ്കിൽ അടയ്ക്കുകയുംചെയ്യാം. ഞങ്ങൾ നിങ്ങളുടെ കാർ വിൽപ്പനക്കാരന്(വാഹന ഉടമ) ഉടൻ പണം നൽകുകയും വിൽപ്പനക്കാരനിൽ നിന്ന് കാർ വാങ്ങുകയും ചെയ്യുന്നു. വില്പനക്കാരനോ(വാഹന ഉടമ ) കാർ വാങ്ങുന്നയാളോ ഒന്നും  അറിയേണ്ട ആവിശ്യം ഇല്ല .ഉടൻ പണം നൽകാൻ നിങ്ങൾ തയ്യാറാണെന്ന് അറിയിച്ചു , കൂടുതൽ വിലപേശി നല്ല വാഹനം വാങ്ങാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ എവിടെ നിന്ന് വാഹനം വാങ്ങിയാലും ഞങ്ങൾ നിങ്ങളോടൊപ്പമുള്ളതിനാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. തുടക്കത്തിൽ ഞങ്ങൾവിൽപ്പനക്കാരന് പണമടയ്ക്കുന്നു,ശേഷം ഏറ്റവും നല്ല ബാങ്ക് നോക്കി കുറഞ്ഞ പലിശയ്ക്ക് ചെറിയ മാസതവണകളാക്കി ബാങ്കിലേക്ക് തിരിച്ചടയ്‌ക്കാനുള്ള   സൗകര്യവും  ഒരുക്കിത്തരുന്നു  . നിങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല സാധ്യതയാണിത് . 

 ഞങ്ങളുടെ കസ്റ്റമേഴ്സിനു അതായതു നിങ്ങൾക്ക് ഉണ്ടാകുന്ന ലാഭങ്ങൾ ( BENEFITS OF OUR CUSTOMERS )


  1.  നിങ്ങള്ക്ക് അഭികാമ്യമായ ഏതു  വാഹനവും  ഏതൊരു  വില്പനക്കാരനിൽൽനിന്നും സ്വന്തമാക്കാം .                                   

  2. വിൽപ്പനക്കാരൻ ഒരു വ്യക്തിഗത വിൽപ്പനക്കാരൻ  ആണെങ്കിലോ(Individual seller) ഡീലർ ആയാലോ കുഴപ്പമില്ല .

  3. ആരുടെ കൈയിൽ നിന്നും ഉടനടി പണം കൊടുക്കാം എന്ന് പറഞ്ഞു വിലപേശി വാങ്ങുവാൻ അവസരം ഉണ്ടാകും .

  4. മുഴുവൻ തുകയുമായി വിലപേശി വാങ്ങുമ്പോൾ  ഉണ്ടാകുന്ന  ആത്മവിശാസം അത് ചെറുതല്ല  .

  5. പണം  ഉടനടി കൊടുക്കാം എന്ന് പറയുന്നതിനാൽ ഒരു വില്പനക്കാരനും കൂടുതൽ വിലപറയാൻ അവസരം കിട്ടുന്നില്ല !

  6. വിൽപ്പനക്കാരന് മുമ്പ് കാർ ലോൺ ഉണ്ടെങ്കിൽ, ആദ്ദേഹത്തിൻറെ   ബാങ്കിലേക്ക്  പണം അടയ്ക്കാനും ക്ലിയർ ചെയ്യാനും സാധിക്കും . വില്പനക്കാരനെ സഹായിക്കുന്നതിലൂടെ വാഹനവില വീണ്ടും കുറയുകയും ചെയ്യുന്നു.

  7. individual sellar   രുടെ കൈയിൽ നിന്നാണ് വാഹനം വാങ്ങിക്കുന്നത് എങ്കിൽ വാറ്റും കൊടുക്കേണ്ടിവരുന്നില്ല .

  8. ഞങ്ങൾ തരുന്ന പണം കൈയിൽ ഉള്ളതുകൊണ്ടുതന്നെ ആത്മ വിശ്വസത്തോടുകൂടി പോയി ഏതൊരുവണ്ടിയും വാങ്ങിക്കാൻ പറ്റും .

  9. കൂടാതെ ലോണിനും അതിനോട് അനുബന്ധമായ കാര്യങ്ങൾക്കും  ഞങ്ങളുടെ ഒരു ഏജന്റിന്റെ സഹായവും ഉണ്ടാകും .

ഞങ്ങളുടെ ലാഭം എന്താണ് ? 

                                                                                                 ലാഭം ഇല്ലാതെ  ഒരു കച്ചവടസ്ഥാപനവും നിലനിൽക്കുകയില്ല  .പക്ഷേ , അൽപം സത്യസന്ധത വേണമെന്ന്  മാത്രം .ഒരു കച്ചവടം വിജയിപ്പിക്കാൻ കള്ളം പറയേണ്ടതോ പറ്റിക്കേണ്ടതോ ആയിട്ടുള്ള  ആവിശ്യം വരുന്നില്ല . ഞങ്ങൾക്ക് ഉറപ്പാണ്  ഈ സർവീസ്കൊണ്ട്  നിങ്ങൾ 100% സന്തോഷവാനായിരിക്കും എന്നുള്ളത് . കൂടാതെ ഞങ്ങൾ ചെയ്യുന്ന സർവീസിനുള്ള പ്രതിഫലം തരുന്നതിനു നിങ്ങൾക്ക്  യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല ,കാരണം ഞങ്ങളുടെ സർവീസ് ഉപയോഗിച്ച് ലോൺ എടുക്കുന്നതുകൊണ്ട്   നിങ്ങൾക്ക്  കൂടുതൽ ലാഭം ഉണ്ടാകുമെന്നും  ഞങ്ങൾക്ക് ഉറപ്പുണ്ട്.ഞങ്ങളുടെ സെർവിസ്‌ചാർജ്  525 ദിർഹംസ്  മുതൽ  ആരംഭിക്കുന്നു . ഞങ്ങളുടെ സേവനത്തെ ആശ്രയിച്ച്  ഒരു ചെറിയ തുക കമ്മീഷൻ ഉണ്ട്. മേല്പറഞ്ഞ തുക ..ഞങ്ങൾ  നിങ്ങൾക്കുവേണ്ടി ചെയ്‌തു തരുന്ന സേവനങ്ങൾ ,ലോൺ  approve ആകാൻ എടുക്കുന്ന സമയം ,ഞങ്ങൾ നിങ്ങൾക്കുവേണ്ടി മുടക്കുന്ന തുക എന്നതിനെ എല്ലാം ആശ്രയിച്ചിരിക്കും. നിങ്ങൾ 5 വർഷത്തേക്കുള്ള  ലോൺ ആണ് എടുക്കുന്നെതെങ്കിൽ ,ഞങ്ങളുടെ കമ്മിഷൻ വർഷത്തേക്ക് വെറും 2 % മുതൽ  3% വരെ ആണ്. പക്ഷേ അതും   ലോണിൽത്തന്നെ EMI  ആക്കി നൽകാനും  സാധിക്കും .അല്ലെങ്കിൽ പണമായിട്ടു നൽകുവാനും കഴിയും .

                                                                                                 നിങ്ങളുടെ വിൽപ്പനക്കാരന് (വാഹന ഉടമക്ക് ) ഉടനടി പണം വേണമെങ്കിൽ ഞങ്ങൾ നിങ്ങളുടെ വിൽപ്പനക്കാരന് മുഴുവൻ തുകയും ഉടൻ തന്നെ നൽകാനും ,നിങ്ങൾക്ക്  ആദ്യം ബാങ്കിലേക്ക് അടയ്‌ക്കേണ്ടിവരുന്ന ഡൗൺപേയ്മെന്റ്  അടയ്ക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് തീർപ്പാക്കാനും ഞങ്ങൾക്ക്  കഴിയും . കൂടാതെ  CAR REGISTRATION AND TRANSFFER  ആർടിഎ ഇടപാടുകൾക്കും ഞങ്ങളുടെ ഏജന്റ് സഹായത്തിനുണ്ടാകും.ഇതുകൂടാതെ കോമ്പോ പാക്കേജ്‌സ് ഉണ്ട് . അതിനാൽ  ഞങ്ങളുടെ സർവീസ് നു  അനുസരിച്ചു  നിങ്ങൾക്ക് ലാഭമാകുന്ന താങ്ങാനാവുന്ന ചെറിയ കമ്മിഷൻ മാത്രമാണ് ഉള്ളത്.

ലോണിൻടെ തിരിച്ചടവ്  എങ്ങോട്ടേയ്ക്കാണ് അടയേക്കേണ്ടത് എന്ന് സംശയം ഉണ്ടാകാം

                                                                                               ആദ്യം  പണം  ഞങ്ങൾ  കൊടുക്കുന്നുണ്ടെങ്കിലും , പിന്നീട് ഞങ്ങൾ അത് ബാങ്കിൽ നിന്ന് ലോൺ ആയി ചെയ്‌തു  തരുന്നതിനാൽത്തന്നെ നിങ്ങൾക്ക് ഭാവിയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല .സുരക്ഷിതമായി  ബാങ്കും ആയി തുടർന്നുപോകാം.EMI  അടക്കേണ്ടതു ബാങ്കിലേക്ക് തന്നെ  ആണ് .

 

കാർ ലോൺ അപേക്ഷക്കുള്ള മിനിമം  യോഗ്യതകൾ എന്തൊക്കെയാണ്  ?

കാർ ലോണിന് അപേക്ഷിക്കുവാനുള്ള ഏറ്റവും   കുറഞ്ഞ ശമ്പളം  3000 ദിർഹം  ആണ് .അത് എല്ലാമാസവും കൃത്യ സമയങ്ങളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുണ്ടാകുകയും  വേണം .ഇത് ഏകദേശ കണക്കാണ് .സാലറി കൂടുതൽ ഉണ്ടെങ്കിൽ, അതിനനുസരിച്ചുള്ള മാറ്റങ്ങൾ  ഉണ്ടാകും . മാത്രമല്ല , ബാങ്കിന്റെ പലിശ കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു  . കൂടാതെ  ,മറ്റുള്ള ബാങ്കുകളെ സമീപിച്ചു കൂടുതൽ ലാഭംകിട്ടുമോയെന്നു പരിശോധിക്കുവാനും കഴിയുന്നു .
 
 

 

കാർ ലോണിന് അപേക്ഷിച്ചിട്ടും,ലോൺ  ലഭ്യമാകാതെയിരിക്കുന്നതിനുള്ള  കാരണങ്ങൾ? 
എന്താണ് ഹൈ റിസ്‌ക്  കേസ്സ്‌ ? 

ഒരു കാർ ലോൺ ബാങ്ക് റിജെക്ട് ചെയുവാൻ എതെങ്കിലും  കാരണം മതി . ചില സമയങ്ങളിൽ ബാങ്ക് ആവശ്യപ്പെടുന്നരേഖകൾ പര്യാപ്തം  ആണെങ്കിലും,ബാങ്കിൻടേതായ ചില തീരുമാനങ്ങളിൽ ബാങ്ക് ലോൺ തരുവാൻ തയാറാവുകില്ല .അതിനു ബാങ്കിന് അവരുടേതായ വ്യക്തമായ കാരണങ്ങൾ ഉണ്ടാകും. അതിനെ ആണ് ഹൈ റിസ്ക് കേസ്സ് , റെഡ് സ്‌കോർ എന്ന് പറയുന്നത്. എങ്കിലും എല്ലാംതന്നെ പരിഹരിക്കാവുന്ന കാര്യങ്ങൾ ആണ്. അത് ഞങ്ങളുടെ ഏജന്റും ആയി സംസാരിച്ചു ഉറപ്പിക്കുക .
 
 

കാർ ലോണിന് അപേക്ഷിച്ചിട്ടും,ലോൺ  ലഭ്യമാകാതെയിരിക്കുന്നതിനുള്ള  കാരണങ്ങൾ? 
എന്താണ് ഹൈ റിസ്‌ക്  കേസ്സ്‌ ? 

ഒരു കാർ ലോൺ ബാങ്ക് റിജെക്ട് ചെയുവാൻ  കാരണം എന്തുമാകം . ചില സമയങ്ങളിൽ ബാങ്ക് ആവശ്യപ്പെടുന്നരേഖകൾ പര്യാപ്തം  ആണെങ്കിലും,ബാങ്കിൻടേതായ ചില തീരുമാനങ്ങളിൽ ബാങ്ക് ലോൺ തരുവാൻ തയാറാവുകില്ല .അതിനു ബാങ്കിന് അവരുടേതായ വ്യക്തമായ കാരണങ്ങൾ ഉണ്ടാകും. അതിനെ ആണ് ഹൈ റിസ്ക് കേസ്സ് , റെഡ് സ്‌കോർ എന്ന് പറയുന്നത്. എങ്കിലും എല്ലാംതന്നെ പരിഹരിക്കാവുന്ന കാര്യങ്ങൾ ആണ്. അത് ഞങ്ങളുടെ ഏജന്റും ആയി സംസാരിച്ചു ഉറപ്പിക്കുക .

താഴെപറയുന്ന കാര്യങ്ങളെല്ലാം ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്  ....
                         

  • സാലറി കുറവെങ്കിൽ,

  • ലോൺ എടുക്കുവാൻ ഉദ്ദേശിക്കുന്ന തുക  സാലറിയുടെ ബാങ്ക് നിശ്‌ചയിച്ചിട്ടുള്ള മടങ്ങിനെക്കാൾ  കൂടുതലാണെങ്കിൽ 

  • നിങ്ങൾക്ക് ഏതങ്കിലും ബാങ്കും ആയി ഒരു ക്രെഡിറ്റ് ഹിസ്‌റ്ററി  ഇല്ലെങ്കിൽ ,

  • ക്രെഡിറ്റ് സ്‌കോർ കുറവെങ്കിലോ അല്ലെങ്കിൽ സ്‌കോർ ഇല്ലെങ്കിലോ , 

  • ചെക്ക് ബൗൺസ് കേസ്സ് , സെറ്റിൽമെന്റ് കേസ്സ് ,

  • ശബളം വന്നതിനുശേഷം അക്കൗണ്ടിൽ പണം ഇല്ലാതെ ഉടനടി പിൻവലിക്കൽ ,

  • അക്കൗണ്ടിൽ തുകഇല്ലാതെവരിക , 

  • ശമ്പള കുടിശിഖ ഉണ്ടാവുക ,

  • ശമ്പളം ഏകദേശം ഒരു നിശ്ചിത തീയതിക്കല്ലാതെ പലസമയങ്ങളിൽ ക്രെഡിറ്റ് ആകുന്ന രീതി ,

  •  ശമ്പളം വരുന്നത് പല പല സംഖ്യകളിൽ ആകുമ്പോൾ , 

  • അക്കൗണ്ടിൽ അമിതമായി പണമിടവാടുകൾ ഉണ്ടാവുക തുടങ്ങിയ  കാര്യങ്ങളാലും റിജെക്ട് ചെയ്യപ്പെട്ടേക്കാം .

       

അവസാന 4  മാസ സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ അതിൽ 4 മാസത്തേയും ശമ്പളം ക്രെഡിറ്റ് ആവാതിരിക്കുകയോ ,തീയതികളിൽ മാറ്റം ഉണ്ടാവുകയോ ചെയ്താൽ  reject ചെയ്യപ്പെട്ടേക്കാം .

കൂടാതെ നിങൾ വർക്ക് ചെയുന്ന കമ്പനി പ്രൊഫൈൽ ,കമ്പനിയിൽ കുറച്ചു സ്റ്റാഫ് മാത്രമാണ് വർക്ക് ചെയ്യുന്നുള്ളു എങ്കിൽ ,നിങ്ങളുടെ കമ്പനിയോ , കമ്പനിയുടെ ഓണർ , പാർട്ണർ , സ്പോൺസർ അല്ലെങ്കിൽ കമ്പനിയുടെ ഏതെങ്കിലും    ഒരു സ്റ്റാഫ്  ഇവർ ആരെങ്കിലും ബാങ്കിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ അപ്ലിക്കേഷൻ റിജെക്ട്  ചെയ്യപ്പെടാം .കൂടാതെ നിങ്ങളുടെ കമ്പനിയുടെ ഓഫീസ്  ബിസ്സിനെസ്  സെറ്റ്അപ്പ് സെന്ററുകളിൽ ആണെങ്കിൽ  , അതായതു പ്രോപ്പർ ടെനൻസി  കോൺട്രാക്ടും ഇജാരിയും ഉണ്ടെങ്കിലും, ശരിയായ രീതിയിലുള്ള (ബാങ്ക് നിഷ്‌കർഷിച്ചിട്ടുള്ള രീതിൽ )ഓഫീസ് ഇല്ലെങ്കിലും , നിങൾ വർക്ക് ചെയുന്ന കമ്പനിയിൽ ,കമ്പനിയുടെ പേരിൽ  ലാൻഡ് ഫോൺ ഇല്ലെങ്കിലും , കമ്പനിയുടെ പ്രൊഫൈൽ ഇല്ലെങ്കിലും എന്തിനേറെ പറയുന്നു കമ്പനിക്ക് ഒരു പ്രോപ്പർ വെബ് സെയ്‌റ്റ്‌  ഇല്ലെകിലും reject ചെയ്യപ്പെട്ടേക്കാം .കൂടാതെ ചില രാജ്യക്കാരെയും (NATIONALITY ) reject ചെയ്യപ്പെടാം.​ ഒരു ലോൺ അപ്പ്രൂവ് ആയികിട്ടുവാൻ ഉള്ള മുഖ്യമായ  ഘടകം ആണ്  HR വെരിഫിക്കേഷൻ .ഇതും ശരിയായി  നടക്കണം .കൂടാതെ  ക്രെഡിറ്റ് ഹിസ്റ്ററി, ഇത് ഉണ്ടായേക്കാവുന്ന റെഗുലർ അല്ലാത്ത പയ്മെൻറ്സ് ,അടുത്തിടെ ഉണ്ടായിട്ടുള്ള  ഏതെങ്കിലും ആ പ്ലിക്കേഷൻ റീജെക്ഷൻസ് ,എതെങ്കിലും വിധത്തിലുള്ള ക്രെഡിറ്റ് ഹിസ്റ്ററി, dbr പ്രശ്നങ്ങൾ തുടങ്ങിയവ എല്ലാംതന്നെ  റിജെക്ഷന് കാരണം ആയേക്കാം .പക്ഷേ വിഷമിക്കേണ്ട , ഞങ്ങളുടെ ഏജന്റുമായി  സംസാരിക്കുക.എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും.   
 

 

 

കാർ ലോണിന് അപേക്ഷിക്കുന്നതിനു ആവശ്യമുള്ള രേഖകൾ  ?

  1. Salary certificate 

  2. Four months bank statement 

  3. Passport & visa copy 

  4. Emirates ID

 ഇതിൽ പറഞ്ഞിരിക്കുന്ന AECB റിപ്പോർട്ട് കിട്ടുവാൻ വേണ്ടി  AECB റിപ്പോർട്ട് വിത്ത് സ്‌കോർ   എന്ന് ഗൂഗിൾ സേർച്ച് ചെയുക അല്ലെങ്കിൽ പ്ലേ സ്റ്റോർ വഴിയോ ആപ്പിൾ സ്റ്റോർ വഴിയോ ആപ്പ് ഡൌൺ ലോൺ ചെയുക.അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ എടുക്കാം( you can find the link below  or search in google as  aecb report with score ). റിപ്പോർട്ട്  എടുക്കുമ്പോൾ പ്രത്യേകം  ശ്രദ്ധിക്കുക.റിപ്പോർട്ട് വിത്ത് സ്‌കോർ ആണ് എടുക്കേണ്ടത്. അതിനായി നിങ്ങൾ 84 ദിർഹംസ്  Center Bank ന് pay  ചെയേണ്ടതായിട്ടുണ്ട്.പ്രധാനമായും മേല്പറഞ്ഞ documents ആണ് ആവശ്യമായി വരിക .ചില സമയങ്ങളിൽ കൂടുതൽ ഡോക്യൂമെന്റസ് ആവിശ്യമായിവരാം.ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന ഡോക്യൂമെന്റസ് ഞങ്ങൾക്ക് അയച്ചുതരിക. അതിനുശേഷം ആവിശ്യപെട്ടാൽ മാത്രം ,മറ്റുള്ള ഡോക്യൂമെൻറ്സ് അയച്ചുതന്നാൽ മതിയാകും.   അഡ്വാൻസ് കാര്യങ്ങളെല്ലാം ഞങ്ങളുടെ ഏജന്റിന്റെ നിർദേശപ്രകാരം അക്കൗണ്ടിൽ മാത്രം നിക്ഷേപിക്കുക.                         
 

മോഡൽ അനുസരിച്ചുള്ള ലോൺ കാലാവധികൾ ( Loan period and model )

                   ലോൺ  ചെയ്യുന്നതിനുള്ള  ഏറ്റവും കുറഞ്ഞ കാലാവധി  1 വർഷമാണ്.ഏറ്റവും കൂടുതൽ ചെയ്യാൻ സാധിക്കുന്നത്  5  വർക്ഷത്തേക്കും  ആണ്.അതിനായി നമുക്ക് 2023  ഇൽ, 2018 മുതലുള്ള  മോഡലിന് 5 വര്ഷം  ലോൺ ചെയ്യാൻ സാധിക്കും . 2014 മുതലുള്ള  കാറുകൾക്കു ലോൺ ചെയുവാൻ സാധിക്കുമെങ്കിലും ഏറ്റവും കുറവ്  സമയത്തേക്കു മാത്രമാണ് ലോൺ ചെയുവാൻ സാധിക്കുകയുള്ളു.അതായതു പരമാവധി 1   വർക്ഷത്തേക്ക് .അപ്പോൾ മാസം അടയ്‌ക്കേണ്ടിവരുന്ന  തുക വലുതായിരിക്കും . അതിനാൽ 2018 അല്ലെങ്കിൽ അതിനു മുകളിലേക്കുള്ള മോഡലുകൾ കണ്ടെത്തുകയായിരിക്കും അഭികാമ്യം . അമേരിക്കൻ , non  gcc  spec ,salvage  cars , taxi cars ,ഒഴിവാക്കുക . 6500 dhs   മുകളിൽ സാലറി ഉണ്ടെങ്കിൽ ലിസ്റ്റെഡ്  കമ്പനിയിൽ  ആണ് ജോലിചയ്യുന്നതെങ്കിൽ 2016 മോഡൽ തൊട്ടു 5 വർഷം ലോൺ ചെയ്യാൻ പറ്റും .

2013 model and below , we are not supporting ...

2014 model we can do minimum 1 year loan and maximum for 1 years

2015 model  we can do minimum 1 year loan and maximum for 2 years 

2016 model  we can do minimum 1 year loan and maximum for 3 years 

2017 model  we can do minimum 1 year loan and maximum for 4 years

 2018 model and above we can do minimum 1 year loan and maximum for 5 years

ചില സാഹചര്യങ്ങളിൽ  2016 മോഡൽ കാറിനും 5  വർഷത്തെ  ലോൺ ചെയ്യാൻ സാധിക്കും .അതിനാൽ  2012 മോഡൽ മുതൽ  സ്റ്റാർട്ട് ചെയാം .അതിനായി മിനിമം സാലറി 6000 ഇൽ കൂടുതൽ ഉണ്ടാവുകയും അതിൽ ചില പോളിസികൾ ബാധകവും ആണ്.

2012 model and below  we are not supporting you .

2013 model we can do minimum 1 year loan and maximum for 1 years.

2014 model  we can do minimum 1 year loan and maximum for 2 years .

2015 model  we can do minimum 1 year loan and maximum for 3 years .

2016 model  we can do minimum 1 year loan and maximum for 4 years .

2017 model and above we can do minimum 1 year loan and maximum for 5 years.

എല്ലാ കാര്യങ്ങളും ഞങ്ങളുടെ ഏജന്റ് ആയി സംസാരിച്ചതിനുശേഷം മാത്രം തീരുമാനം എടുക്കുക.

Bank interest (Bank profit)

                              ഉപയോഗിച്ച കാറുകൾക്ക് ബാങ്ക്  പലിശ ആരംഭിക്കുന്നതു 2.45% മുതലാണെന്നാണ് ബാങ്കിൽ നിന്നും അറിയാൻ കഴിയുന്നത്.പക്ഷേ ,ഈ പറയുന്നതെല്ലാം പരസ്യം ആണെന്ന് മനസിലാക്കുക.നിബന്ധനകൾ ഏറെയായിരിക്കും അതിലേക്കു എത്തിപ്പെടാൻ .എങ്കിലും approximate amount അറിയാൻ  സാധിക്കും.എന്നാൽ  ഇതെല്ലാം തന്നെ പല  കാര്യങ്ങളെ  ആശ്രയിച്ചിരിക്കുന്നു . നമ്മുടെ ശമ്പളം ,ഏത് കമ്പനിയിൽ ജോലി ചെയ്യുന്നു , ഇതേ സ്ഥാപനത്തിൽ  എത്ര കാലം ജോലി ചയ്തു , ബാങ്കും  കമ്പനിയും അപേക്ഷകനും തമ്മിലുള്ള ബന്ധം   എന്നിങ്ങനെ .എന്നിരുന്നാലും ബാങ്ക് പലിശ  നമുക്ക് ഏകദേശം പറയാൻ കഴിയും.സാലറി കൂടുതൽ ഉണ്ടെങ്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഓരോ സമയത്തെ ഓഫറുകളെ കുറിച്ചറിയുവാൻ  ഞങ്ങളുടെ ഏജന്റും ആയി സംസാരിക്കുക.ഓഫർ സമയങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം നിങ്ങൾക്ക്  ലഭിക്കുന്നതാണ് .മാസ ശമ്പളം 3000 മുതൽ  5000 ദിർഹംസ് വരെ  ആണെങ്കിൽ  ഒരു വർഷത്തെ ബാങ്ക് പലിശ ഏകദേശം 6.1% ആയിരിക്കും.മാസ ശമ്പളം 5000  മുതൽ  10000  ദിർഹംസ് വരെ  ആണെങ്കിൽ  ഒരു വർഷത്തെ ബാങ്ക് പലിശ ഏകദേശം 3.5 % മുതൽ ആയിരിക്കും .മാസ ശമ്പളം 15000 ദിർഹം മുതൽ   മുകളിലേക്കാണെങ്കിൽ  ഒരു വർഷത്തെ ബാങ്ക് പലിശ ഏകദേശം 2.75 മുതൽ ആയിരിക്കും .മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് ഏകദേശ കണക്കാണ്  . ബാങ്കിൻടെ പോളിസിക്ക്അ നുസരിച്ചു ഇതിൽ  ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

എന്തൊക്കെയാണ്  On the  road expenses 0R additional expenses ?

                                                                                                  ഒരു വാഹനം വാങ്ങി രജിസ്റ്റർ ചെയുമ്പോൾ ചെറിയ ഒരു ചിലവ്  ഉണ്ടാകും . ബാങ്ക് ലോണിലാണെങ്കിൽ ചിലവ്   അല്പം കൂടും എന്നുമാത്രം.
നിങൾ ഉറപ്പായും വാഹന വില അറിഞ്ഞിരിക്കണം . കൂടാതെ  അതിൻ്റെ കൂടെ കുറച്ചു  തുക കൂടുതലായി വരും . അതായത് ഇൻഷുറൻസ് , ട്രാൻസ്ഫർ ചാർജ്സ് , രെജിസ്ട്രേഷൻ  ,ബാങ്ക് പ്രോസസിങ് ഫീ ,കാർ  ഇവാലുവേഷൻ സർട്ടിഫിക്കറ്റ് ,നമ്പർ പ്ലേറ്റ് ,  RTA ടെസ്റ്റ് etc തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് . . ഇതു ഏകദേശം 3000  DHS  മുതൽ  5000DHS വരുമെന്ന് കണക്ക് കൂട്ടാം . ഏകദേശം 10000DHS (പതിനായിരം) വിലയുള്ള    വാഹനം വാങ്ങിയാലും 1,00,000DHS  (ഒരുലക്ഷം) രൂപയുടെവാഹനം വാങ്ങിയാലും  ഈ തുകയ്ക്ക് മാറ്റമുണ്ടാവില്ല എന്നുവേണം കണക്കുകൂട്ടാൻ  .ഇൻഷുറൻസിൽ വരുന്ന ചെറിയ മാറ്റം മാത്രം ആണ് ഉണ്ടാവുക .ഇതു ഏകദേശ കണക്കുകൾ ആണ് . ചെറിയ മാറ്റങ്ങൾ ഇതിൽ  ഉണ്ടാകും .നിങ്ങളുടെ  അറിവിലേക്കായി പറഞ്ഞു എന്ന് മാത്രം .മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ  മാസ അടവുകളായി ചെയ്‌തു തരാനും  സാധിക്കും.അല്ലെങ്കിൽ അനുയോജ്യ  സമയങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ തുക ചിലവഴിച്ചും ചെയ്യാം..മുകളിൽ  കൊടുത്തിരിക്കുന്ന ചിലവുകളെല്ലാം ഒരു വാഹനനം വാങ്ങിച്ചു രജിസ്റ്റർ ചെയ്യുന്നതിൽ വരില്ല .നിങ്ങൾ എവിടെനിന്നു വാങ്ങുന്നു ,വാങ്ങുമ്പോൾ ആ വാഹനത്തിൻടെ ഡോക്യൂമെന്റസ് ഏത് സ്വഭാവത്തിലുള്ളതാണ് ,നിങ്ങൾക്ക് രെജിസ്റ്റർചെയേണ്ടത് ഏതു എമിററ്സിൽ  ആണ് എന്നിങ്ങനെ പല കാര്യങ്ങളെ അനുസരിച്ചും മാറിക്കൊണ്ടിരിക്കും.മുകളിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ എല്ലാം തന്നെ ഏകദേശമായ ഒന്നാണ്.അതിൽ വ്യത്യാസങ്ങൾ വന്നുകൊണ്ടേ ഇരിക്കുന്നു .
​​

എന്താണ് Down payment ?
എവിടേ ആണ് അടക്കേണ്ടത് ?

      ബാങ്ക് ലോണിൻറെ  സഹായത്തോടെ   ഒരു കാർ വാങ്ങുമ്പോൾ, നമ്മൾ ആദ്യം ബാങ്കിലേക്ക് കൊടുക്കേണ്ടിവരുന്ന പണത്തിനെ ആണ് ഡൗൺപേയ്മെൻറ് എന്ന് പറയുന്നത് .സാധാരണയായി  20% ആണ് കൊടുക്കേണ്ടിവരുന്നത് .ബാക്കിയുള്ള  80 % മാത്രം ആണ് ബാങ്ക് ലോൺ ലഭിക്കുകയുള്ളു. ചില സമയങ്ങളിൽ ബാങ്കിൻടെ റിസ്ക് അനുസരിച്ചു ബാങ്ക് ഡൗൺപേയ്മെന്റ് കൂടുതലായി ആവിശ്യപ്പെടാം.വാങ്ങുന്ന ആളുടെ ഡോക്യൂമെന്റസ് ചെക്ക് ചെയ്തതിനുശേഷം,വാങ്ങുന്ന ആൾ  ബാങ്കിലേക്ക് അടക്കേണ്ടി വരുന്ന തുകയാണിത് . പക്ഷേ sukuk  പാക്കേജ് വഴി  ഇത്അടയ്കാതെ (Downpayment )ചെയ്‌യാൻ സാധിക്കും .

              VAT- നിങ്ങൾ വ്യക്തിഗത വിൽപ്പനക്കാരനിൽ നിന്ന് ഒരു കാർ വാങ്ങുകയാണെങ്കിൽ(end user ) നിങ്ങൾ VAT നൽകേണ്ടതില്ല. വ്യക്തിഗതമായി വിൽക്കുന്ന വാഹനത്തിനു  വാറ്റ് ഇല്ല. എന്നാൽ നിങ്ങൾ ഒരു പ്രശസ്ത ഡീലറിൽ നിന്നാണ് കാർ വാങ്ങുന്നതെങ്കിൽ    5% VAT നൽകണം.

എൻ്റെ ഡോക്യൂമെൻറ്സ് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന  കുറച്ചു പ്രശ്നങ്ങളിൽ ഉൾപ്പെടുന്നതാണ് .കാർ ലോൺ ലഭിക്കുവാൻ  നിങ്ങൾക്ക് എന്നേ സഹായിക്കുവാൻ സാധിക്കുമോ ?

ലോൺ ലഭിക്കുവാൻ നിങ്ങൾക്ക്  നേരിടുന്ന എല്ലാ പ്രശ്നങ്ങളും  ഞങ്ങളുടെ ഒരു ഏജന്റും ആയി സംസാരിക്കുക .അതിനുശേഷവും ഒരു പ്രതിവിധി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മാത്രം ..വേറെ ഒരാളുടെ അതായതു നിങ്ങളെ  സഹായിക്കാൻ കഴിവുള്ള  നിങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തിന്റെയൊ  ,അല്ലെങ്കിൽ ഭാര്യയുടെ ,ഭർത്താവിൻടെ ,അങ്ങനെ ആരുടെയെങ്കിലും ഡോക്യൂമെന്റസ് ഉപയോഗിച്ച്  നമുക്ക് ലോൺ എടുക്കാം .ഓർക്കുക ,നിങ്ങളെ ഒരു വാഹന ഉടമ ആക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്‌ . അത് RENT  A  CAR എന്നതിനേക്കാളും 100  മടങ്ങു് ലാഭമാണ് .

ഞങ്ങൾ മുഖാന്തരം കാർ ലോൺ പ്രോസസിങ്  എങ്ങിനെ സ്റ്റാർട്ട് ചെയാം 

  •  ഞങ്ങളുടെ ഏജന്റുമായുളള  ചർച്ചക്ക് ശേഷം വ്യക്തത ഉള്ളതും സ്കാൻ ചെയ്തിട്ടുള്ളതുമായ   ഡോക്യൂമെന്റസ്  അയച്ചുതരിക .

  • അതിനുശേഷം ഞങ്ങളിൽ നിന്ന്  ഒരു സോഫ്റ്റ് അപ്പ്രൂവൽ എടുക്കുക .

  • പിന്നീട്  അഡ്വാൻസ് തുക ഏൽപ്പിക്കുമ്പോൾ  ബാങ്ക് അപ്ലിക്കേഷൻ ഫോം അയച്ചുതരുന്നു .

  • അത് പൂരിപ്പിച്ചു ഞങ്ങൾക്ക്  അയച്ചുതന്നതിന്‌ശേഷം,വീണ്ടും  ഞങ്ങളുടെ സ്ഥിരീകരണത്തിന്  ശേഷം മാത്രം കാർ  സ്ഥിരീകരിക്കുക  . 

  • അത് പിന്നീട് ഉണ്ടാകുവാൻ സാധ്യത ഉള്ള താമസം(delay ) ഇല്ലാതാക്കും .

  • അതിനുശേഷം വാഹനം പരിശോധിച്ച് ഉറപ്പുവരുത്തുക . 

  • ശേഷം ഞങ്ങളുടെ ഏജന്റ് മുഖാന്തിരം  ആ വാഹനം വിലകൊടുത്തു ഞങ്ങൾ വാങ്ങുന്നു . 

  • ശേഷം ബാങ്കുമായുള്ള  നടപടിക്രമങ്ങൾ എല്ലാം തീർത്തു നിങ്ങളുടെ പേരിൽ വാഹനം  രജിസ്റ്റർ ചെയ്തു തരുന്നു  ​.
     

 ഞങ്ങൾ 525AED അഡ്വാൻസ് വാങ്ങിക്കുന്നതിന്റെ ആവശ്യകത എന്ത്‌ ?
ലോൺ റിജെക്ട് ആയാൽ അഡ്വാൻസ് തിരികെ ലഭിക്കുമോ ?

                                                                                                         ഒരു DEAL തുടങ്ങുമ്പോൾ ഗ്യാരണ്ടീക്ക് വേണ്ടി വാങ്ങുന്നതാണ് ഈ അഡ്വാൻസ് .അഡ്വാൻസ് വാങ്ങാതെ ചെയുമ്പോൾ അത്യവശ്യക്കാർക്ക് താമസം നേരിടുന്നു . കാരണം നമുക്ക് തിരിച്ചറിയാൻ പറ്റില്ല ആരാണ് അത്യാവിശ്യക്കാരൻ എന്ന് . അതിനാൽ ഇതിനുവേണ്ടി ചിലവഴിക്കുന്ന ഞങ്ങളുടെ സമയം  പാഴായി പോകുന്നു .ലോൺ ബാങ്കിൽനിന്ന് റിജെക്ട് ചെയ്യപെടുകയാണെങ്കിൽ അഡ്വാൻസ് തുക തിരികെ ലഭിക്കുന്നതാണ് . പക്ഷെ നിങ്ങൾ( APPLICANT ) ഏതെങ്കിലും കാരണവശാൽ  DEAL CANCEL ചെയ്യുകയോ  പിൻവാങ്ങുകയോ ചെയ്താൽ ഈ തുക തിരികെ ലഭിക്കുന്നതല്ല.

ഞാൻ മാസ തവണ  അടക്കേണ്ട തുക എത്രയാണ് ? അല്ലെങ്കിൽ എൻ്റെ മാസതിരിച്ചടവ്‌ തുക എങ്ങനെ കാണക്കുകൂട്ടാം?

ശരിക്കുമുള്ള  മാസ അടവ് അറിയുന്നതിനായി കംപ്ലീറ്റ്  ഡോക്യുമെന്റ് ബാങ്കും ആയി ചെക്കുചെയ്യണം , ഏതു എമിറേറ്റീസിൽ നിന്നാണ് വാങ്ങിക്കുന്നത് , എവിടെയാണ് രജിസ്റ്റർ ചെയുന്നത് , ലൈസൻസ് പുതിയതാണോ , അപേക്ഷകന്റെ പ്രായം വാങ്ങിക്കുന്ന സമയത്തു വണ്ടിയുടെ ഡോക്യൂമെറ്റിനെ സ്വഭാവം ,എത്രകാലത്തേക്കാണ് , പലിശ , എന്നിങ്ങനെ ഒത്തിരി കാര്യങ്ങളെ ആശ്രയിച്ചിരിക്കും , എന്നാലും ഏകദേശ ഒരു ഐഡിയ കിട്ടും .

 

EMI CALCULATOR 👇                                            
click here 


​​എങ്ങനെ ഒരു നല്ല കാർ വില കുറച്ചു വാങ്ങിക്കാം ?

ഞങ്ങളുടെ ഏജന്റും ആയി സംസാരിച്ചതിനുശേഷം ഡോക്യൂമെന്റസ്  എല്ലാം  വിലയിരുത്തി   സോഫ്റ്റ് അപ്പ്രൂവൽ എടുക്കുക  .
അതിനുശേഷം  വില്പനക്കാരനെ സമീപിച്ചു വാഹനംപരിശോധിച്ച്  നല്ലതെന്നു ഉറപ്പുവരുത്തുക.
അതിനുശേഷം അവരോടു വില ഉടനടി തരാം എന്നുപറയുക.ലോണിലാണ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് പറയാതിരിക്കുക .പിന്നീടുള്ള  കാര്യങ്ങൾ എല്ലാം  UAE AUTO LOAN TEAM തീർപ്പാക്കുന്നതാണ്‌  .
 

ഞങ്ങളുടെ സേവനങ്ങൾ നിങ്ങളുടെ ഓർമയിൽ ഇരിക്കട്ടെ 

നമ്മുടെ നാട്ടിൽ നമുക്ക് ചെറുതെങ്കിലും ഒരു സ്കൂട്ടറെങ്കിലും ഉണ്ടാകും . ഇവിടെ നമുക് ഒരു കരിയർ കെട്ടിപ്പടുക്കണമെങ്കിൽ  നമ്മുടെ കാര്യങ്ങളെല്ലാം എളുപ്പമാക്കണമെങ്കിൽ ഒരു കാർ  നിർബന്ധമാണ് ചിലർക്ക് വാഹനം ഒരു അത്യാവശ്യമാണെങ്കിൽ മറ്റുചിലർക്ക്  അതൊരു പ്രൗഢിയും ആഗ്രഹവുമാണ് .മുഴുവൻ പണം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ,ലോൺ എടുക്കാൻ അറിയില്ലെങ്കിൽ,വില്പനക്കാരുടെ ചതിയിൽ പെടാതിരിക്കണമെങ്കിൽ എന്ന് തുടങ്ങിയ അവസ്ഥകളിൽ   വാടകക്ക് ഒരു വാഹനം  എന്ന ചിന്തയിലേക്കും നമ്മൾ'എത്തിച്ചേരുന്നു . പക്ഷെ അതും നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നതു വലിയ തലവേദനകളിലേക്കാണ് .നമുക്ക് സ്വന്തമായി ഒന്ന് വാങ്ങുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് വാടകക്ക് വാഹനം  .ശരിയല്ലേ ...ചിന്തിക്കൂ !

bottom of page