
Why we need your service to buy a used car with bank finance ?
If i go through bank i can get my car loan so my drought is why i need your service ?
Our Story
സ്വന്തമായി കാർ വാങ്ങുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നം ആണ് .അതിൽ പറ്റിക്കപ്പെടാതിരിക്കുക എന്നുള്ളത് ഒരു ഭാഗ്യവും അല്ലേ.ഞങ്ങളുടെ ഈ സേവനം കൊണ്ട് നിങ്ങൾക്ക് നല്ല കാർ വാങ്ങുവാൻ പറ്റുമോ എന്നുള്ളത് നിങ്ങളാണ് നോക്കേണ്ടത്.
കാർവില്പനയിലെ ചതിയൻമാരുടെ കയ്യിൽ പെടാതിരിക്കാൻ കയ്യിൽ ക്യാഷും ആയി കറുവാങ്ങുവാൻ പോകണം .കൂടാതെ വണ്ടിയെക്കുറിച്ചു അറിയാവുന്ന ,മാർക്കറ്റിനെ കുറിച്ചറിയാവുന്ന ഒരാൾ സഹായത്തിനുണ്ടെങ്കിൽ നല്ലതായിരിക്കും .അതല്ലാതെ കൈയിൽ പണവും ഇല്ല . ആദ്യ തവണ ബാങ്കിൽ കൊടുക്കേണ്ടിവരുന്ന 20% അല്ലെങ്കിൽ അതിൽ കൂടുതൽ കയ്യിലില്ലാതെ നേരെ കാർവില്പനക്കാരന്റെ അടുത്തേക്കുചെന്ന് ലോണിലാണ് വങ്ങേടെതെന്നു പറഞ്ഞാൽ അയാൾ അയാളുടെ പൊട്ടവണ്ടി ഏറ്റവും കൂടിയ വിലക്ക് നിങ്ങളുടെ തലയിൽ കെട്ടിവച്ചുതരും .വേറെ നിവർത്തി ഇല്ലെങ്കിൽ അറിഞ്ഞോ അറിയാതയോ നമ്മൾ ആ കാർ വാങ്ങുവാനായി നിർബന്ധിതനാകും .എന്താ ഞാൻ പറയുന്നത് ശരിയല്ലേ ?
ഏതൊരു കാർ വില്പനക്കാരുടെ അടുത്തുചെന്ന് കയ്യിൽ കാശ് ഉണ്ടെന്നും നല്ലൊരു കാർവേണമെന്നും പറഞ്ഞാൽ അവർ എന്തായാലും അവരുടെ കൈയിലുള്ള നല്ല കാർ കാട്ടിത്തരാതിരിക്കില്ല എന്നുമാത്രംഅല്ലാ .അവരുടെ ലാഭവിഹിതം കുറച്ചു തന്നെ ആയിരിക്കും അവർ നിങ്ങൾക്ക് വണ്ടി വിൽക്കാൻ ശ്രമിക്കുക .കാരണം അവർക്കുനന്നയിഅറിയാം നിങ്ങളുടെ കയ്യിൽ ക്യാഷ് വേണ്ടെന്നും ഇതല്ലെങ്കിൽ വെറെ ഏതൊരു വില്പനക്കാരനിൽനിന്നും വണ്ടി വാങ്ങുവാനുള്ള ശക്തി നിങ്ങൾക്കുണ്ടെന്ന് .
എപ്പോഴും നല്ലതു ഡീലർമാരെ ഒഴിവാക്കി ഒരു വെക്തി ഉപയോഗിച്ച് നേരിട്ടുവിൽക്കുന്ന വണ്ടി വാങ്ങുന്നതായിരിക്കുംനല്ലത് , കാരണം ചില കള്ള യൂസ്ഡ് കാർ കച്ചവടക്കാർ കൂടുതൽ ലാഭത്തിനുവേണ്ടി വാഹനത്തിന്റ്റെ ക്ലസ്റ്ററിൽ കിലോമീറ്റർ ആരുമറിയാതെകുറച്ചു കാറിനെ കുളിപ്പിച്ചു കുട്ടപ്പനായിട്ടുവയ്ക്കും ..എല്ലാ ഡീലർ മാരും മോശം ആണെന്നുള്ള അഭിപ്രായം എനിക്കില്ലാ കേട്ടോ , ചിലർ മാത്രം .പിന്നെ ഒരു കാര്യം കാർ വാങ്ങുന്നത് ഒരു വ്യക്തി വിൽക്കുന്നതാണെങ്കിൽ അതിനു വാറ്റ് കൊടുക്കേണ്ടി വരുന്നില്ല
നേരിട്ട് വിൽക്കുന്ന വണ്ടികൾ സാധാരണക്കാരനു കിട്ടുവാൻ ബുദ്ധിമുട്ടായിരിക്കും കാരണം ഒരു സാധാരണക്കാരൻ വണ്ടി വാങ്ങുന്നത് ബാങ്ക് ഫിനാൻസ് വഴി ആയിരിക്കും .ആരുടെ കയിലാണ് അത്രയ്ക്കും നീക്കിയിരിപ്പ് ഉണ്ടാകുന്നത് .വില്പനക്കാരന് എപ്പോളും സുഖമായി വിൽക്കുവാൻ സാധിക്കുന്നത് കാശുംആയിവരുന്ന കച്ചവടക്കാരനാണ് .കാരണം അയാൾക്ക് അപ്പോൾ തന്നെ വണ്ടിയുടെ വില പണം അയിഅപ്പോൾ തന്നെ കിട്ടും , കൂടാതെ ട്രാഫിക് ഡിപ്പാർട്മെൻറ് കാര്യങ്ങളിൽ അയാളുടെ ഒരു സഹായവും ഉണ്ടാകും.
വേറെ ചില വ്യക്‌തി യൂസ്ഡ് കാർ വില്പനക്കാരുണ്ടാകും , അവർക്ക് ബാങ്ക് ലോൺ ബാക്കിനിൽക്കുന്നുണ്ടാവും , ഈ ബാങ്ക് ലോൺ തീർക്കാതെ അവർക്കു ആ കാർ വിൽക്കാൻ സാധിക്കില്ല.അവർക്കും യൂസ്ഡ് കാർ കച്ചവടക്കാർക്ക് വിൽക്കുകയായിരിക്കും ഒരു മാർഗം
വേറെ കുറേ യൂസ്ഡ് കാർ വിൽപനക്കാർ അവർ തീരുമാനിക്കും ഇത് ആർക്കെങ്കിലും ലോൺ വഴി കൊടുക്കാം എന്ന് , അപ്പോൾ കുറേ കൂടുതൽ ക്യാഷ് കിട്ടുലോന്ന്.പക്ഷേ അവർക്കു കാർലോണിനെക്കുറിച്ചു കൂടുതൽ ഒന്നും അറിയില്ലായിരിക്കും .കൂടാതെ ആദ്യം ബാങ്കിലേക്ക് അടക്കേണ്ടിവരുന്ന ഡൗൺപേയ്മെന്റ് എങ്ങനെ ശരിയാക്കണം എന്നും അവർക്കു അറിയാൻ സാധ്യത ഉണ്ടാകില്ല .പ്രശ്‌നം ഇപ്പോൾ അല്ല .ആദ്യം ഡോക്യൂമെൻറ്‌സ് ബാങ്കിലേക്ക് സബ്‌മിറ്റ് ചെയ്തതിനുശേഷം ആദ്യം അടക്കേണ്ടിവരുന്ന ഡൗൺപേയ്മെന്റ് അടയ്‌ക്കാൻ ബാങ്ക് ആവശ്യപെടും .അതിനുശേഷം വിൽക്കുന്ന ആളോട് വാഹനം വാങ്ങുന്ന ആളുടെ പേരിലേക്ക് മാറ്റികൊടുക്കാൻ ആവിശ്യപ്പെടുകയും അതിൻ്റെ തെളിവുകളും ബാക്കി ഡോക്യൂമെൻറ്സ് ബാങ്കിലേക്ക് സബ്മിട് ചെയ്യാനും ആവിശ്യപെടും .അതിനുശേഷം വിലക്കുന്ന ആളിന് ബാങ്കിൽനിന്നും പണം കിട്ടുവാൻ ഏകദേശം 7 ദിവസംതൊട്ടു 30 ദിവസം വരെ കാത്തിരിക്കണം എന്നറിയുമ്പോൾ അയാൾ വിചാരിക്കും എന്തിനാണ് ഇത്രയും തലവേദിന. ഒരു അൽപം കുറഞ്ഞാലും കാശും ആയിവരുന്ന ഒരാൾക്ക് കാർ വിറ്റാൽ മതിയെന്ന് .
ഞങ്ങളുടെ സർവീസ് എങ്ങനെയാണെന്നുവച്ചാൽ നിങ്ങൾക്ക് ഏതെങ്കിലും കാർ വാങ്ങുവാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു ലോൺ ആവിശ്യമുണ്ടെങ്കിൽ അതിനു ഡോക്യൂമെന്റസ് ശരിയാക്കി ബാങ്കിൽ നിന്നും അപ്പ്രൂവൽ എടുക്കുവാനും കൂടാതെ നിങ്ങളുടെ കാർ വില്പനക്കാരന് ഉടനടി പണം ആവശ്യമുണ്ടെങ്കിൽ അയാൾക്ക് പണം കൊടുക്കുവാനും , നിങ്ങൾ ആദ്യം കൊടുക്കേണ്ടിവരുന്ന ഡൗൺപേയ്മെന്റ് ഇല്ലെങ്കിൽ അതിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുതരിക ,കാർ ഇൻഷുറൻസ് , ട്രാഫിക് ഡിപ്പാർട്മെന്റിൽ കാർ രെജിസ്‌ട്രേഷൻ ചെയ്തു തരിക എന്നുള്ള എല്ലാകാര്യകളും ചെയ്തു കൊടുക്കുന്നു .കൂടാതെ റീഫിനാസ് അതായതു നിങ്ങൾക്ക് സ്വന്തമായി ഒരുവാഹനം ഉണ്ടെങ്കിൽ അത് ബാങ്കിനുപണയംആയി കൊടുത്തു വീണ്ടും ക്യാഷ് എടുക്കുന്നതിനുള്ള കാര്യങ്ങളും ചെയ്തുകൊടുക്കുന്നു .
ഇതു ഞങ്ങളുടെ മാത്രം പ്രതേകത ആണ് , നിങ്ങൾ കാട്ടിത്തരുന്ന കാർ വില്പനക്കാരന് ഉടനടി പണം കൊടുത്ത് അയാളുടെ കൈയിൽ നിന്ന് കാർ വാങ്ങി ബാങ്കിൽ നിന്ന് സീറോ ഡൗൺപേയ്മെന്റ് വഴി 100% കാർ ലോൺആക്കി ചെറിയ മാസത്തവണകളായി ബാങ്കിലേക്ക് അടയ്ക്കാനുള്ള സൗകര്യം ചെയ്തു ട്രാഫിക് ഡിപ്പാർട്മെന്റിൽ കാർ നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു തരുന്നു .
ഇതു ഫ്രീ ആയിട്ടു ചെയുന്ന ഒരു സേവനം അല്ല , ഇതു ഞങ്ങളുടെ ഒരു ജീവിതമാർഗ്ഗവുംകൂടിയാണ് .ചെയുന്ന ജോലിക്കുള്ള ചെറിയ ഒരു പ്രദിഫലം അതുമാത്രംആണ് വാങ്ങുന്നത്. നിങ്ങൾക്ക് ഒരു വലിയ സപ്പോർട്ടും ഞങ്ങൾക്ക് ഒരു സഹായവും ആണ് ഈ സർവീസ് കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് . തരികിട കാണിച്ചു കാർ വിൽക്കാൻ അറിയാൻ പാടില്ലാത്തതുകൊണ്ടല്ല ,അതല്ല നേരായിട്ടുള്ള വഴി ആണ് എപ്പോളും നല്ലതെന്നു മനസ്സിലാക്കിയതുകൊണ്ടാണ് . ഞങ്ങളുടെ സർവീസ് ചാർജ് 525 dhs മുതൽ മാത്രം ആണ്